
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും അലച്ചിലും അനുഭവപ്പെടാം. ധനകാര്യ വിഷയങ്ങളിൽ ജാഗ്രത വേണം. ആരോഗ്യകാര്യങ്ങളിലും അസ്വസ്ഥത തോന്നാം. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യത്തിൽ മെച്ചവും ഇഷ്ടഭക്ഷണലഭ്യതയും ഉണ്ടാകും.
ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യ പകുതി): രാവിലെ കാര്യങ്ങൾ മംഗളമായി മുന്നോട്ടുപോകും. ഇഷ്ടഭക്ഷണസുഖവും അനുഭവപ്പെടും. ഉച്ച കഴിഞ്ഞാൽ ധനതടസ്സങ്ങളും അനാവശ്യ ചെലവുകളും ഉണ്ടാകാൻ സാധ്യത. യാത്രകളും ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യഭാഗം): വിജയസൂചനകളുള്ള ദിനം. മത്സരങ്ങളിലും ജോലികളിലും അനുകൂല ഫലങ്ങൾ ലഭിക്കും. ധനയോഗവും പുതിയ അവസരങ്ങളും കൈവരും. ആത്മവിശ്വാസം വർധിക്കും.
കർക്കടകം (പുണർതം അവസാന ഭാഗം, പൂയം, ആയില്യം): ദിവസത്തിന്റെ തുടക്കത്തിൽ മാനസിക സമ്മർദ്ദവും ധനകാര്യ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം എന്നിവ ലഭിക്കും. ആവശ്യമായ സാധനങ്ങൾ കൈവരാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): ആദ്യപകുതിയിൽ ആശങ്കയും ഇച്ഛാഭംഗവും ഉണ്ടാകാം. അപകടഭീതിയുള്ളതിനാൽ ജാഗ്രത പാലിക്കുക. ഉച്ചയ്ക്ക് ശേഷം ഗുണദോഷങ്ങൾ സമന്വയിച്ച ഫലമാണ്.
കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): വിദ്യാഭ്യാസവും സൗഹൃദബന്ധങ്ങളും അനുകൂലമാകും. പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. ഉച്ച കഴിഞ്ഞാൽ നിയമകാര്യങ്ങളിലും യാത്രകളിലും സൂക്ഷ്മത വേണം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരും. അംഗീകാരവും സൽക്കാരയോഗവും ഉണ്ടാകും. സുഹൃദ്‌സമാഗമവും വിനോദയാത്രകളും സന്തോഷം നൽകും.
വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട); രാവിലെ നിയമപരമായ കാര്യങ്ങളിൽ തടസ്സം തോന്നാം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. വിജയം, സന്തോഷം, ഇഷ്ടഭക്ഷണസുഖം എന്നിവ അനുഭവപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): ദിവസം അലച്ചിലോടെയായിരിക്കും. മനഃപ്രയാസവും അനാവശ്യ ചെലവും ഒഴിവാക്കാൻ ശ്രദ്ധിക്കുക. അടുത്തവരുമായി അഭിപ്രായഭിന്നത ഉണ്ടാകാം.
മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): രാവിലെ വിജയം, സ്ഥാനലാഭം, ആരോഗ്യവർധന എന്നിവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം ധനകാര്യത്തിലും യാത്രകളിലും തടസ്സങ്ങൾ ഉണ്ടാകാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): ആദ്യപകുതിയിൽ തർക്കങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. ഉച്ചയ്ക്ക് ശേഷം കാര്യവിജയം, അംഗീകാരം, നിയമപരമായ നേട്ടങ്ങൾ കൈവരും.
മീനം (പൂരുരുട്ടാതി അവസാന ഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസത്തിന്റെ തുടക്കത്തിൽ ആരോഗ്യവും സന്തോഷവും അനുഭവപ്പെടും. ഉച്ചയ്ക്ക് ശേഷം കലഹങ്ങളും മനഃപ്രയാസങ്ങളും ഒഴിവാക്കാൻ ജാഗ്രത ആവശ്യമാണ്.











